ഒരു പുതിയ തുടക്കം

ഒരു പുതിയ തുടക്കം
The world is full of magical things patiently waiting for our wits to grow sharper.

Friday, March 19, 2010

വര്‍ത്തമാന സ്വപ്‌നങ്ങള്‍

കറുത്ത മഷിപ്പേനയും നെറ്റിയിലെ ചുംബനവും 
എനിക്കെന്നും നിന്‍റെ ഓര്‍മയാണ് 
പരിഭവങ്ങളും നെടുവീര്‍പ്പുകളും ഞാന്‍ നിനക്ക് തരാം
നീ അവ സൂക്ഷിക്കുമല്ലോ അല്ലെ?
 പിന്നേ നിന്‍റെ ചായക്കൂട്ടുകള്‍ ഞാന്‍ കടം ചോദിക്കുന്നു 
എനിക്കിനിയും ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉണ്ട് 
തര്‍ക്കിക്കാന്‍ സമയമില്ലാത്തതിനാല്‍ 
ഞാന്‍ നിന്നെ അനുസരിക്കാന്‍ ശീലിച്ചു 
കറുത്ത മഷിക്കിടയിലെ  സ്നേഹത്തിനായി 
നിര്‍ഗളിക്കുന്ന സൃഷ്ട്ടിക്കായി ..........

പരീക്ഷണത്തിന്‌  സമയമില്ല തോഴി
ചെമ്പക മൊട്ടുകള്‍ വാടിയിരിക്കുന്നു
ഞാന്‍ നിനക്കായി മാറ്റി വരച്ചവ 



Thursday, March 18, 2010

സ്വപ്‌നങ്ങള്‍

ജീവിതത്തിന്‍റെ നേര്‍ക്ക്‌ നമ്മള്‍ ചോദിച്ച ചോദ്യങ്ങളെല്ലാം 
അപ്പുരത്തേതോ  ഇരുട്ടില്‍ തട്ടി 
ഉത്തരമായി കിതച്ചു 
കൂട്ടത്തില്‍ നീ എനിക്കെന്നും ഉത്തരമില്ലാത്ത ചോദ്യം 
ആഗ്രഹിക്കുമ്പോളെല്ലാം അകന്നു പോവുക 
നിനച്ചിരിക്കാതെ  വേനല്‍ മഴ പോലെ പെയ്യുക അതാണ്‌ നീ 
നിനക്ക് ചുറ്റും തീവണ്ടിയുടെ  ശബ്ദം 
നിരഞ്ഞിരിക്കുകയയിരിക്കും വേദനകളും വിഷമങ്ങളും 
മറന്നു നീ ഉറങ്ങുക 
ഓരോ നിമിഷവും അപരിചിതമായ
സ്ഥലങ്ങള്‍ നിന്‍റെ  പിന്നിലേക്ക് ഓടി മരയട്ടെ 
ഉണരുമ്പോള്‍ ഇന്നലെ കണ്ട  നല്ല സ്വപ്‌നങ്ങള്‍   മറക്കാതിരിക്കട്ടെ 

Wednesday, March 17, 2010

ലക്‌ഷ്യം


നി ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കുന്നില്ല 

ഒരുപാട് ചെയ്തു തീര്‍ക്കാനുണ്ട്  ഇനിയുമേറെ

നിങ്ങളോട് ചിരിക്കാന്‍  മറന്നു എങ്കില്‍ ക്ഷമിചേക്കുക 

അറിഞ്ഞുകൊണ്ടാകില്ല 

നിങ്ങള്‍ വെറും ചിരി മാത്രം പ്രതീക്ഷിച്ചു നില്‍ക്കുകയാണെങ്കില്‍;

ക്ഷമിക്കണം

മുന്‍പേ  പറഞ്ഞ ക്ഷമ നിങ്ങള്‍ക്കുള്ളതല്ല 

ജയപരാജയങ്ങള്‍ ആപേക്ഷികങ്ങള്‍ ആണെങ്കില്‍ കൂ‍ടി 

ഇവിടെ ജയിക്കനമെന്കില്‍ 

കണക്കു കൂട്ടലുകലക്ക് കൃത്യതയും കണിശതയും വേണം 

അറ്റം കൂര്‍ത്ത് നിക്കുന്ന ബുദ്ധി ആകണം 

ഉണര്‍ന്നിരിക്കണം 

ചിന്തിച്ചു നില്‍ക്കരുത് 

എങ്കില്‍ നിങ്ങള്‍ ഇവിടെ തന്നെ നിന്ന് പോകും 

പോകു പെട്ടന്ന്............. പെട്ടന്ന് 

നിങ്ങള്ക്ക് ഒരുപാടുണ്ട് നേടാന്‍  ചെയ്യാനുണ്ട് അതിലും ഏറെ 







  






Tuesday, March 16, 2010

ഒരു പുതിയ തുടക്കം

 ഒരു പുതിയ തുടക്കം അതിന്‍റെ ആവശ്യം വീണ്ടും  വന്നിരിക്കുന്നു അറിയില്ല ഇനി എന്താകും എന്ന് ഓരോവട്ടവും മനസ്സില്‍ ഒരുപാടു ആഗ്രഹങ്ങളും ഊര്‍ജ്ജവുമായി ഇവിടെ എത്താറുണ്ട് എങ്കിലും  ജീവിതത്തിന്‍റെ വഴിയിലെവിടെയോ  ആ ഊര്‍ജ്ജം നഷ്ട്ടപെടുകയാണ് പതിവ് അതിനിയും ആവര്‍ത്തിക്കില്ല എന്നാ വിശ്വാസത്തോടെയാണ് ഈ മടങ്ങി വരവ് എങ്കിലും ഈ ഊര്‍ജ്ജം എന്നെന്നേക്കുമായി കാത്തു സൂക്ഷിക്കേണ്ട  ഒരു അവസ്ഥയിലെത്തിയിരിക്കുന്നു ജീവിതം . നഷ്ട്ടമായ പ്രണയ സ്വപ്നങ്ങളുടെയും ചാരമായ ആഗ്രഹങ്ങളുടെയും വഴികളിലെവിടെയൂ കാലിടറിയ ജീവിത യാത്രയുടെയും സുഹൃത്ത് ബന്ധങ്ങള്‍ സമ്മാനിച്ച കുറച്ചു മായാത്ത ഓര്‍മകളും പെറുക്കി കൂട്ടി ഞാന്‍ എന്‍റെ ജീവിത യാത്ര വീണ്ടും തുടരുകയാണ് എന്‍റെ നേട്ടങ്ങളും നഷ്ട്ടങ്ങളും സന്തോഷവും സങ്കടവും പങ്കുവെച്ചുകൊണ്ടുള്ള ഒരു യാത്ര ........