കറുത്ത മഷിപ്പേനയും നെറ്റിയിലെ ചുംബനവും
എനിക്കെന്നും നിന്റെ ഓര്‍മയാണ്
പരിഭവങ്ങളും നെടുവീര്‍പ്പുകളും ഞാന്‍ നിനക്ക് തരാം
നീ അവ സൂക്ഷിക്കുമല്ലോ അല്ലെ?
പിന്നേ നിന്റെ ചായക്കൂട്ടുകള്‍ ഞാന്‍ കടം ചോദിക്കുന്നു
എനിക്കിനിയും ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉണ്ട്
തര്‍ക്കിക്കാന്‍ സമയമില്ലാത്തതിനാല്‍
ഞാന്‍ നിന്നെ അനുസരിക്കാന്‍ ശീലിച്ചു
കറുത്ത മഷിക്കിടയിലെ സ്നേഹത്തിനായി
നിര്‍ഗളിക്കുന്ന സൃഷ്ട്ടിക്കായി ..........
പരീക്ഷണത്തിന് സമയമില്ല തോഴി
ചെമ്പക മൊട്ടുകള്‍ വാടിയിരിക്കുന്നു
ഞാന്‍ നിനക്കായി മാറ്റി വരച്ചവ
